Tuesday, September 20, 2022

Naadha Ninne Kanaan, Malayalam Song Lyrics,

നാഥാ നിന്നെക്കാണാന്‍
നിന്‍ പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍ - 2
നിഷ്ഫലമാം ജീവിതങ്ങളെല്ലാം
നിസ്തുലമായ്‌ പൂവണിഞ്ഞിടാന്‍
നിഷ്ഫലമാം ജീവനില്‍
ദിവ്യമാരി പെയ്തിറങ്ങി
നിസ്തുലമായ്‌ പൂവണിഞ്ഞിടാന്‍
                        - നാഥാ..

കൈവിടല്ലേ നാഥാ
തള്ളിടല്ലേ ദേവാ
പ്രാണന്‍റെ പ്രാണനേശുവേ - 2
നിന്‍ സ്തുതി ഗീതം
ഞങ്ങളുടെ നാവില്‍
നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍
ഞങ്ങള്‍ക്കഭയം - 2
                        - നാഥാ..

കൈകള്‍ തളരുമ്പോള്‍
കാല്‍കളിടറുമ്പോള്‍
ഏകാന്തകാന്തരാകുമ്പോള്‍ - 2
നിന്‍ സാന്നിധ്യത്താല്‍
ഞങ്ങളുണര്‍ന്നീടാന്‍
നിന്നറിവാലെ ഞങ്ങള്‍
ലക്‌ഷ്യം നേടീടാന്‍ - 2
                        - നാഥാ..


No comments: