- അതാ കേൾക്കുന്നു ഞാൻ ഗത്സമന-തോട്ടത്തിലെ
- പാപി എനിക്കായ് നൊന്തലറിടുന്ന പ്രിയന്റെ ശബ്ദമതേ
- 1 ദേഹമെല്ലാം തകർന്നു ശോകം നിറഞ്ഞവനായ്
- ദേവാധിദേവാ നിൻ സുതൻ എനിക്കായ് പാടുകൾ പെട്ടിടുന്നേ;-
- 2 പ്രാണവേദനയിലായ്, രക്തം വിയർത്തവനായ്
- എൻ പ്രാണനായകൻ ഉള്ളം തകർന്നിതാ യാചന ചെയ്തിടുന്നേ;-
- 3 ദുസ്സഹ-വേദനയാൽ മന്നവൻ യേശുതാനും
- മൂന്നുരു ഊഴിയിൽ വീണു പ്രാർത്ഥിച്ചല്ലോ പാപി എൻ രക്ഷയ്ക്കായി;-
- 4 സ്നേഹത്തിൻ ഇമ്പവാക്കാൽ ആശ്വാസം ഏകുമവൻ-തൻ
- കഷ്ടസമയത്തിൽ ആശ്വാസം കാണാതെ വിങ്ങി വിലപിക്കുന്നേ;-
- 5 അപ്പാ ഈ പാനപാത്രം നീക്കുക സാധ്യമെങ്കിൽ
- എന്നിഷ്ടമല്ലാ നിന്നിഷ്ടം ആകട്ടെ എന്നവൻ തീർത്തുരച്ചു;-
- 6 എന്നെയും തന്നെപ്പോലെ മാറ്റും ഈ മാ-സ്നേഹത്തെ
- എണ്ണി എണ്ണി ഞാൻ ഉള്ളം നിറഞ്ഞെല്ലാനാളും പുകഴ്ത്തീടുമേ;-
- atha kelkkunnu njan gathsamana-thottathile
- papi enikkai nothalaridunna priyante shabdamathe
- 1 dehamellam thakarnnu shokam niranjavavnay
- devathideva nin suthan enikkay padukal pettidunne;-
- 2 paranavedanayilay raktham viyarthavanay
- en prana nayakan ullam thakarnnitha yachana cheythedunne;-
- 3 dussaha-vedanayal mannavan yeshu thanum
- munnuru uziyil venu prarthichallo papi en rakshkkayi;-
- 4 snehathin impavakkal aashvasm eekuman than
- Kashta samayathil aashvasam kanathe vingi vilapikkunne;-
- 5 appa! ie panapathram nekuka sadymengkil
- ennistamalla-ninnishtam aakatte ennavan therthurachu;-
- 6 enneyum thanneppole mattum ie ma-snehathe
- enni enni njan ullam niranjella nalum pukazthedume;-
No comments:
Post a Comment