Wednesday, February 12, 2025

Aaswasathin uravidamaam christhu | ആശ്വാസത്തിന്നുറവിടമാം ക്രിസ്തു

 ആശ്വാസത്തിന്നുറവിടമാം ക്രിസ്തു

നിന്നെ വിളിച്ചീടുന്നു

അദ്ധ്വാനഭാരത്താൽ വലയുന്നോരെ...
ആശ്വാസമില്ലാതലയുന്നോരെ...
ആണിപ്പാടുള്ളവൻ കരങ്ങൾ നീട്ടി
നിന്നെ വിളിച്ചീടുന്നു
                 (ആശ്വാസത്തിന്നുറവിടമാം)

പാപാന്ധകാരത്തിൽ കഴിയുന്നോരെ...
രോഗങ്ങളാൽ മനം തകർന്നവരെ...
നിന്നെ രക്ഷിക്കാൻ അവൻ കരങ്ങൾ
എന്നെന്നും മതിയായവ
                 (ആശ്വാസത്തിന്നുറവിടമാം)

വാതിൽക്കൽ വന്നിങ്ങു മുട്ടീടുന്ന
ആശ്വാസമരുളാൻ വെമ്പീടുന്ന
അരുമപിതാവിന്‍റെ ഇമ്പസ്വരം
നീയിന്നു ശ്രവിച്ചീടുമോ!
                 (ആശ്വാസത്തിന്നുറവിടമാം) 

No comments: