വെണ്മയേറുമീ തിരുവോസ്തിയിൽ
കണ്ടു ഞാൻ നാഥന്റെ ദിവ്യരൂപംമാറോട്ടുചേർത്തണയ്ക്കും ദിവ്യ സ്നേഹമേ
ജീവന്റെ അപ്പമേ തിരുഭോജ്യ മേ
നിന്നെ ഉൾക്കൊള്ളാൻ നിന്റേതാകുവാൻ
നിന്നിൽ ചേർത്തിടാൻ എന്നെ ഒരുക്കണമേ
വെണ്മയേറുമീ തിരുവോസ്തിയിൽ
കണ്ടു ഞാൻ നാഥന്റെ ദിവ്യരൂപം
ഒരു പാട്ടു നാളത്തെ കാത്തിരിപ്പും
ആദ്യകുർബ്ബാനക്കായ് ഒരുങ്ങിയതും
ഓർത്തു പോയി ഇന്നു ഞാനീബലി വേദിയിൽ
എനിക്കായി മുറിഞ്ഞ നിൻ കാരുണ്യവും
എന്റെ ഈശോയേ ദിവ്യ സ്നേഹമേ
ആരാധന നിനക്കാരാധനാ
നിന്നെ ഉൾക്കൊള്ളാൻ നിന്റേതാകുവാൻ
നിന്നിൽ ചേർത്തിടാൻ എന്നെ ഒരുക്കണമേ
വെണ്മയേറുമീ തിരുവോസ്തിയിൽ
കണ്ടു ഞാൻ നാഥന്റെ ദിവ്യരൂപം
കാൽവരി മലയിലെ ത്യാഗ ബലി
അർപ്പിച്ചിടുന്നീ ബലി വേദിയിൽ
നിൻ തിരുരക്ത ശരീരങ്ങളായി നാവിലലിഞ്ഞു നീ ജീവനായി
എന്റെ ഈശോയേ ദിവ്യ സ്നേഹമേ
ആരാധന നിനക്കാരാധനാ
വെണ്മയേറുമീ തിരുവോസ്തിയിൽ
കണ്ടു ഞാൻ നാഥന്റെ ദിവ്യരൂപം
മാറോട്ടുചേർത്തണയ്ക്കും ദിവ്യ സ്നേഹമേ
ജീവന്റെ അപ്പമേ തിരുഭോജ്യ മേ
നിന്നെ ഉൾക്കൊള്ളാൻ നിന്റേതാകുവാൻ
നിന്നിൽ ചേർത്തിടാൻ എന്നെ ഒരുക്കണമേ
No comments:
Post a Comment