Saturday, February 15, 2025

Kalvarikkunnile karunyame | കാല്‍വരി കുന്നിലെ കാരുണ്യമേ

 കാല്‍വരി കുന്നിലെ കാരുണ്യമേ

കാവല്‍ വിളക്കാവുക കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക (കാല്‍വരി..) 1 മുള്‍മുടി ചൂടി ക്രൂശിതനായി പാപ ലോകം പവിത്രമാക്കാന്‍(2 ) നിന്‍റെ അനന്തമാം സ്നേഹതരംഗങ്ങള്‍ എന്നെ നയിക്കുന്ന ദിവ്യ ശക്തി നിന്‍റെ വിശുദ്ധമാം വേദ വാക്യങ്ങള്‍ എന്‍റെ ആത്മാവിനു മുക്തിയല്ലോ സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാല്‍വരി..) 2 കാരിരുമ്പാണി താണിറങ്ങുമ്പോള്‍ ക്രൂരരോടും ക്ഷമിച്ചവന്‍ നീ (2 ) നിന്‍റെ ചൈതന്യമീ പ്രാണനാളങ്ങളില്‍ എന്നും ചലിക്കുന്ന ശ്വാസമല്ലോ നിന്‍റെ വിലാപം പ്രപഞ്ച ഗോളങ്ങളില്‍ എന്നും മുഴങ്ങുന്ന ദുഃഖ രാഗം  
സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാല്‍വരി..)

No comments: