Monday, September 19, 2022

Thirunama Keerthanam - Malayalam Christian Song Lyrics

തിരുനാമ കീര്‍ത്തനം പാടുവാന്‍
അല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ
അപദാനം എപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങള്‍ എന്തിനു നാഥാ
ഈ ജീവിതം എന്തിനു നാഥാ - 2

പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന
കിളികളോടൊന്നു ചേര്‍ന്നാര്‍ത്തു പാടാം - 2
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിര്‍ കാറ്റില്‍ അലിഞ്ഞു ഞാന്‍ പാടാം - 2
                                      - (തിരുനാമ..)
അകലെ ആകാശത്ത് വിരിയുന്ന താര തന്‍
മിഴികളില്‍ നോക്കി ഞാന്‍ ഉയര്‍ന്നു പാടാം - 2
വാന മേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍
മാലാഖമാരൊത്ത് പാടാം - 2
                                      - (തിരുനാമ..)

No comments: