Sunday, September 25, 2022

Raksha Daanam Song Lyrics,

രക്ഷ ദാനമാണെ.. 
ജീവൻ നിൻ യാഗത്താലെ...  - 2
ഞാൻ ആയതും ആകുന്നതും
മറുവിലയായ നാഥനാലെ... - 2

യേശുവേ ആരാധ്യനെ
ദൂതന്മാർ വാഴ്ത്തീടുന്നേ..  - 2

അഗ്നിഅഭിഷേകം ദാനമാണെ
നിലനിർത്തീടും തേജസാലെ.. - 2
പ്രശംസിക്കുവാൻ ഒന്നുമില്ലേ
കൃപയാലുള്ള ദാനമാണെ..  - 2

യേശുവേ ആരാധ്യനെ
ദൂതന്മാർ വാഴ്ത്തീടുന്നേ.. - 2

നിത്യസ്നേഹം ദാനമാണെ
നിത്യതയോളം നിലനിർത്തുമെ.. - 2
മാറ്റം വരില്ല വാഗ്‌ദത്തമെ
അവകാശമാം നിത്യതയെ..  - 2

യേശുവേ ആരാധ്യനെ
ദൂതന്മാർ വാഴ്ത്തീടുന്നേ.. - 2

ഞാൻ ആയതും ആകുന്നതും
മറുവിലയായ നാഥനാലെ..  - 2

യേശുവേ ആരാധ്യനെ - 2


No comments: